യുഎഇ ജനതയുടെ ആരോഗ്യ ക്ഷേമം മുൻവർഷത്തേക്കാൾ ഉയർന്നതായി സർവേ ഫലം

യു.എ.ഇ ജനതയുടെ ആരോഗ്യ ക്ഷേമം മുൻവർഷത്തേക്കാൾ ഉയർന്നതായി സർവേ ഫലം. 62.9 പോയിൻറുള്ള ആരോഗ്യ ക്ഷേമ സൂചിക ആഗോള ശരാശരിയേക്കാൾ മുകളിലാണ്. ആഗോളതലത്തില്‍ ആരോഗ്യക്ഷേമത്തില്‍ യു.എ.ഇ ആറാം സ്ഥാനത്താണ്.

ഹൃദയ ആരോഗ്യമാണ് പ്രധാന ഉൽകണ്ഠയായി യു.എ.ഇ നിവാസികൾ കാണുന്നത്. അതി രക്ത സമ്മർദം രണ്ടാം സ്ഥാനത്തുണ്ട്. ബോഡി മാസ് ഇൻഡക്സ്, രക്ത സമ്മർദം പോലുള്ള ഹൃദയ ആരോഗ്യ സൂചികകളെക്കുറിച്ച് താമസക്കാർക്ക് ഏറെക്കുറെ ബോധ്യമുണ്ടെന്നും സർവേ വെളിപ്പെടുത്തി.