വ്യാജ പ്രൊഫൈലുകളുണ്ടാക്കി നിരവധി യുവാക്കളെ കബളിപ്പിച്ച പ്രവാസി പിടിയില്‍

സാമൂഹിക മാധ്യമങ്ങളില്‍ നിരവധി വ്യാജ അക്കൗണ്ടുകളുണ്ടാക്കി അന്‍പതിലധികം യുവാക്കളെ കബളിപ്പിച്ചയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.

പ്രമുഖ കമ്പനയില്‍ ഉയര്‍ന്ന പദവിയില്‍ ജോലി ചെയ്തിരുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഉയര്‍ന്ന ശമ്പളം വാങ്ങിയിരുന്ന ഇയാള്‍ ഇതിന് പുറമെയാണ് നിരവധി യുവാക്കളെ കബളിപ്പിച്ച് അവരില്‍ നിന്ന് സമ്മാനങ്ങളും പണവും കൈക്കലാക്കിയിരുന്നതെന്ന് ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു. യുവതികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു യുവാക്കളെ കുടുക്കിയത്. തന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് ആരോ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ട ഒരു യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.