മന്ത്രിയില്ലാത്ത മന്ത്രാലയം; ലോകത്തെ ആദ്യ പോസിബിലിറ്റീസ് മന്ത്രാലയം രൂപീകരിച്ച് യുഎഇ

ലോകത്തെ ആദ്യ പോസിബിലിറ്റീസ് മന്ത്രാലയം യു.എ.ഇയിൽ രൂപവത്കരിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ്
ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

മന്ത്രിയില്ലാത്ത മന്ത്രാലയം. അതാണ് പോസിബിലിറ്റീസ് അഥവാ സാധ്യതാ മന്ത്രാലയം. പ്രധാന ദേശീയ വിഷയങ്ങൾക്ക് വേണ്ടിയായിരിക്കും പോസിബിലിറ്റീസ് മന്ത്രാലയം പ്രവർത്തിക്കുക. മന്ത്രിസഭക്കായിരിക്കും ഇതിന്‍റെ ചുമതലയെന്ന് മുഹമ്മദ് ബിൻ റാശിദ് ട്വിറ്ററിൽ അറിയിച്ചു.