പ്രവാസികളെ ദുരിതത്തിലാക്കി വിമാന സർവീസുകൾ

ദമ്മാം: ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ നിലച്ചതോടെ പ്രവാസികൾ ദുരിതത്തിലായിരിക്കുകയാണ്. ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും ഉണ്ടായിരുന്ന നേരിട്ടുള്ള സർവീസ് ജെറ്റ് എയർവേസും അവസാനിപ്പിച്ചതോടെയാണ് ഈ സെക്ടറിലേക്കുള്ള യാത്രക്കാരുടെ ദുരിതം തുടങ്ങിയത്. നാട്ടിലെത്താൻ കൂടിയ നിരക്ക് നൽകി ടിക്കറ്റ് വാങ്ങേണ്ട അവസ്ഥയിലാണ് ഇപ്പോൾ പ്രവാസികൾ.ദമ്മാമിൽ നിന്ന് നാലര മണിക്കൂറുകൊണ്ട് നാട്ടിലെത്തിയിരുന്നവർക്ക് പത്തു മണിക്കൂർ വരെ എടുത്താണ് ഇപ്പോൾ നാട്ടിലെത്താൻ കഴിയുന്നത്.

ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന കിഴക്കൻ പ്രവിശ്യയിലെ ഭൂരിപക്ഷം മലയാളികളും യാത്രചെയ്യുന്നത് കൊച്ചി – തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ്. നിലവിൽ ദമ്മാമിൽ നിന്ന് കോഴിക്കേട്ടേക്കു മാത്രമാണ് നേരിട്ടുള്ള വിമാന സർവീസ് ഉള്ളത്.