യുഎഇയില്‍ ഏറ്റവുമധികം പേര്‍ക്ക് പ്രിയങ്കരമായ കമ്പനി എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ്: യുഎഇയില്‍ ഏറ്റവുമധികം പേര്‍ക്ക് പ്രിയങ്കരമായ കമ്പനി എമിറേറ്റ്സ് എയര്‍ലൈന്‍സ്. ബുധനാഴ്ച പുറത്തുവിട്ട യൂ ഗവ് ബ്രാന്‍ഡ് ഇന്റക്സ് 2019 റിപ്പോര്‍ട്ടിലാണ് രാജ്യത്തെ ഏറ്റവും മികച്ച 10 കമ്പനികളുടെ പട്ടികയുള്ളത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. നേരത്തെ നാലാം സ്ഥാനത്തുണ്ടായിരുന്ന ആപ്പിളാണ് ഇത്തവണയില്‍ പട്ടികയില്‍ രണ്ടാമതെത്തിയത്. ഐ ഫോണിന് നേരത്തെയുണ്ടായിരുന്ന മൂന്നാം സ്ഥാനം അങ്ങനെ തന്നെ നിലനില്‍ക്കുന്നു. ഗൂഗ്ള്‍, സാംസങ്, ഇമാര്‍, ദുബായ് മാള്‍, സാംസങ് ഗ്യാലക്സി, അല്‍മറായി, എത്തിഹാദ് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങള്‍.