മരുന്നുകളുടെ ദുരുപയോഗം; മൂന്ന് വർഷത്തിനിടെ യുഎഇയിൽ 45 പേർ മരിച്ചതായി റിപ്പോർട്ട്

ഔഷധങ്ങളുടെ നേരിട്ടുള്ള ദുരുപയോഗം കാരണം മൂന്ന് വർഷത്തിനിടെ യു.എ.ഇയിൽ കുറഞ്ഞത് 45 പേർ മരിച്ചതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിലെ ആൻറി ഡ്രഗ് ഫെഡറൽ ഡയറക്ടറേറ്റ് ജനറൽ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഈദ് അൽ സുവൈദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 27 പേര്‍ മരിച്ച 2013ലാണ് മരുന്ന് ദുരുപയോഗം മൂലമുള്ള മരണം കൂടുതൽ രേഖപ്പെടുത്തിയത്.

രാജ്യത്തേക്ക് നിലവാരം കുറഞ്ഞ മരുന്നുകൾ എത്തുന്നത് തടയാൻ ആഭ്യന്തര മന്ത്രാലയം ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്നതായി സഈദ് അൽ സുവൈദി വ്യക്തമാക്കി.