ദുബായിൽ ഹോട്ടലില്‍ തീപിടുത്തം; മൂന്ന് പേര്‍ക്ക് പരിക്ക്

ദുബായ് ശൈഖ് സായിദ് റോഡിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഹോട്ടലിലെ ഒരു മുറിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമായത്. വിവരമറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിച്ചു. ചെറിയ തീപിടുത്തമായിരുന്നെന്നും അത് ഉടന്‍ തന്നെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചുവെന്നും ദുബായ് പൊലീസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചു. പുക ശ്വസിച്ചാണ് മൂന്ന് പേര്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായത്.