നൂറോളം പേരുടെ എമിറേറ്റ്സ് ഐഡികള്‍ മോഷ്ടിച്ചുവിറ്റ സംഘം പിടിയിൽ

നൂറോളം പേരുടെ എമിറേറ്റ്സ് ഐഡികള്‍ മോഷ്ടിച്ചുവിറ്റ സംഘത്തെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. എമിറേറ്റ്സ് പോസ്റ്റിലെ ഒരു ജീവനക്കാരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് ദുബായ് ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങിയത്.

യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് നല്‍കുന്ന എമിറേറ്റ്സ് ഐഡികള്‍ സൂക്ഷിക്കേണ്ട ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് മുഖ്യപ്രതി. ഐഡികള്‍ അവയുടെ ഉടമസ്ഥന് കൈമാറേണ്ട ചുമതലയും ഇയാള്‍ക്ക് തന്നെയായിരുന്നുവെന്ന് എമിറേറ്റ്സ് പോസ്റ്റ് സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചു.

എമിറേറ്റസ് ഐഡികള്‍ കാണാതായെന്ന് പരാതികള്‍ ലഭിച്ചതോടെയാണ് സിസിടിവി ക്യാമറകള്‍ പരിശോധിച്ചത്. പല ദിവസങ്ങളില്‍ പലസമയങ്ങളിലായി കാര്‍ഡുകള്‍ ഇയാള്‍ മോഷ്ടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായികുന്നു. പല സമയത്തായി നൂറോളം കാര്‍ഡുകളാണ് ഇങ്ങനെ മോഷ്ടിച്ചത്. മറ്റൊരുളുമായുണ്ടാക്കിയ ധാരണ പ്രകാരം കാര്‍ഡുകള്‍ മോഷ്ടിച്ച് അയാള്‍ക്ക് കൈമാറുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.