ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്‌ഥ കേന്ദ്രം

മസ്‌കത്ത്: ഒമാനില്‍ ശനിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. അറേബ്യന്‍ ഉപദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നതിന്റെ സാഹചര്യത്തിലാണ് മഴയുണ്ടാകുന്നത്. ന്യൂനമര്‍ദം ശക്തമായതിനാല്‍ കനത്തമഴ മസ്‌കത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകും.