ചെറിയ പെരുന്നാള്‍; ദുബായിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ദുബായ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദുബായിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജൂണ്‍ രണ്ട് ഞായറാഴ്ച മുതല്‍ ജൂണ്‍ ആറ് വ്യാഴാഴ്ച വരെ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്നാണ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോരിറ്റി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

യുഎഇയിലെ പൊതു-സ്വകാര്യ മേഖലകളുടെ അവധി ദിനങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിപ്പുകള്‍ പുറത്തുവന്നിരുന്നു. യുഎഇയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചെറിയ പെരുന്നാളിന് ആറ് ദിവസമാണ് അവധി പ്രഖ്യാപിച്ചത്. ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ജൂണ്‍ രണ്ട് മുതല്‍ ഒരാഴ്ച അവധി പ്രഖ്യാപിക്കാനുള്ള തീരുമാനമെടുത്തത്. ജൂണ്‍ ഏഴിനാണ് അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്.