ദുബായിൽ ബസിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥി ചൂടേറ്റ് മരിച്ചു

ദുബായിൽ ബസിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥി ചൂടേറ്റ് മരിച്ചു. അൽഖൂസ് അൽമനാർ ഇസ്‌ലാമിക് സെന്ററിലെ വിദ്യാർത്ഥി തലശ്ശേരി മുഴപ്പിലങ്ങാട് ഫസീലാസിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫർഹാൻ ഫൈസലാണ് മരിച്ചത്. ഇസ്ലാമിക് സെന്ററിന് മുന്നിൽ നിർത്തിയിട്ട ബസിൽ നിന്നും കുട്ടികളെല്ലാം ഇറങ്ങിയെങ്കിലും മുഹമ്മദ് ഫർഹാൻ ബാക്കിയാവുകയായിരുന്നു. എന്നാൽ ഇതറിയാതെ ഡ്രൈവറും കണ്ടക്ടറും വാതിൽ പൂട്ടി പുറത്തുപോവുകയായിരുന്നു.മണിക്കൂറുകളോളം ബസിൽ കുടുങ്ങിയ വിദ്യാർത്ഥിയെ പിന്നീട മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.