അബുദാബിയിലെ ബസ് റൂട്ടിൽ പരിഷ്കരണം നാളെ മുതൽ

അബുദാബിയിലെ ബസ് റൂട്ടുകളിൽ സമഗ്രമായ പരിഷ്കരണം വെള്ളിയാഴ്ച നിലവിൽ വരും. മുസഫ, ഖലീഫ സിറ്റി, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിലേക്കുള്ള ബസ് റൂട്ടുകളിലാണ് പരിഷ്കരണം നിലവിൽ വരുന്നത്.

മുസഫ, മുഹമ്മദ് ബിൻ സായിദ് സിറ്റി റൂട്ടിൽ പുതുതായി ആരംഭിക്കുന്ന എം 01 ഡൽമ മാളിൽനിന്ന് പുറപ്പെട്ട് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്, മസയദ് മാൾ, എമിറേറ്റ്‌സ് ട്രാൻസ്പോർട്ട്, വില്ലേജ് മാൾ, ഐക്കാഡ്, എമിറേറ്റ്‌സ് ഡ്രൈവിങ് സ്കൂൾ വഴി ഡൽമ മാളിൽ തിരിച്ചെത്തും. എം 02 മസ്യാദ് മാളിൽനിന്ന് പുറപ്പെട്ട് സ്ട്രീറ്റ് നമ്പർ 10 ലൈഫ് ലൈൻ ഹോസ്പിറ്റൽ, ഐക്കാഡ് എമിറേറ്റ്‌സ് സ്റ്റീൽ, ശൈഖ ഫാത്തിമ ബിൻ മുബാറക് മസ്ജിദ് വഴി മസ്യാദ് മാളിൽ തിരിച്ചെത്തും. എം 03 അബുദാബി യൂണിവേഴ്‌സിറ്റിയിൽനിന്ന് പുറപ്പെട്ട് മസ്യാദ് മാൾ സ്ട്രീറ്റ് നമ്പർ 12, എമിറേറ്റ്‌സ് ഡ്രൈവിങ് സ്കൂൾ, ഡൽമ മാൾ വെസ്റ്റ്, മുഹമ്മദ് ബിൻ സായിദ് സിറ്റി അൽ അസ്‌റഖ് സ്ട്രീറ്റ് വഴി അൽ നഹ്‌സി സ്ട്രീറ്റിലെത്തും. എം 04 മസ്യാദ് മാൾ സ്ട്രീറ്റ് നമ്പർ 15-ൽ നിന്ന് പുറപ്പെട്ട് മുസഫ പോർട്ട് സ്ട്രീറ്റ് നമ്പർ 10, നാഷണൽ പെട്രോളിയം കോർപ്പറേഷൻ, ഐക്കാഡ്, എമിറേറ്റ്‌സ് ഡ്രൈവിങ് സ്കൂൾ, അൽ അർസഖ് സ്ട്രീറ്റ്, അൽ റാസി സ്ട്രീറ്റിലെത്തും. എം 05 മസ്യാദ് മാളിൽനിന്ന് പുറപ്പെട്ട് എമിറേറ്റ്‌സ് ട്രാൻസ്പോർട്ട്, വില്ലേജ് മാൾ, എമിറേറ്റ്‌സ് ഡ്രൈവിങ് സ്കൂൾ, ഡൽമ മാൾ, മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ അർസഖ് സ്ട്രീറ്റ് വഴി അൽ റാസി സ്ട്രീറ്റിലെത്തും.

പരിഷ്കരിച്ച ബസ് റൂട്ടുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ നഗരത്തിൽ സർവീസ് നടത്തുന്ന ബസുകളിലെ സ്‌ക്രീനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.