അബുദാബിയില്‍ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച്‌ അപകടം; ഒരു കുട്ടിയുടെ നില അതീവ ഗുരുതരം

അബുദാബി: അബുദാബിയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ പെട്ട് ഒമ്ബത് കുട്ടികള്‍ക്ക് പരിക്കേറ്റു. ഒരേദിവസം രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ പെട്ടാണ് ബസിലെ കുട്ടികള്‍ക്ക് പരിക്കേറ്റത്. ആദ്യ സംഭവത്തില്‍ അല്‍ റീം ദ്വീപിലെ യൂണിയന്‍ ബാങ്കിന് സമീപം സ്‌കൂള്‍ ബസ് മറ്റൊരു വാഹനത്തില്‍ ഇടിച്ച്‌ ആറ് കുട്ടികള്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഒരു ഏഷ്യന്‍ പെണ്‍കുട്ടിക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ബാക്കി കുട്ടികള്‍ക്ക് നിസാര പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഒരു പുരുഷനും സ്ത്രീക്കും പരിക്കേറ്റു.രണ്ടാമത്തെ സംഭവത്തില്‍ അല്‍ റാഹ ബീച്ചിന് സമീപം ബസ് കാറുമായി കൂട്ടിയിടിച്ച്‌ മൂന്ന് എമിറാത്തി കുട്ടികള്‍ക്ക് പരിക്കേറ്റു. മറ്റ് രണ്ട് സ്ത്രീകള്‍ക്കും പരിക്കേറ്റു.