ദുബൈ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇനി ഇന്ത്യന്‍ രൂപയ്ക്ക് സാധനങ്ങൾ വാങ്ങാം

ദുബൈ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇനി ഇന്ത്യന്‍ രൂപയ്ക്ക് സാധനങ്ങൾ വാങ്ങാം. ഈ മാസം ഒന്ന് മുതലാണ് ഇടപാടുകള്‍ക്ക് ഇന്ത്യന്‍ രൂപ സ്വീകരിക്കാന്‍ ദുബൈ ഡ്യൂട്ടി ഫ്രീ അധികൃതര്‍ തീരുമാനിച്ചത്. ദുബൈയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇടപാടുകള്‍ അനുവദിക്കുന്ന 16മത്തെ കറന്‍സിയാണ് ഇന്ത്യന്‍ രൂപ. നിലവിലുള്ള 100, 200, 500, 2000 രൂപ നോട്ടുകളാണ് ഇവിടെ സ്വീകരിക്കുക. എന്നാല്‍, ബാക്കി നല്‍കുന്നത് യു.എ.ഇ ദിര്‍ഹത്തിലായിരിക്കും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്ന്, രണ്ട്, മൂന്ന് ടെര്‍മിനലുകളിലും, ജബല്‍ അലിയിലെ അല്‍ മക്തൂം വിമാനത്താളത്തിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളും ഇനി മുതല്‍ ഇന്ത്യന്‍ കറന്‍സി സ്വീകരിക്കും.