ഒരൊറ്റ അക്ഷരം ഉൾക്കൊള്ളുന്ന ലോകത്തിലെ ആദ്യത്തെ സർക്കാർ ഡൊമൈനുമായി യുഎഇ സർക്കാർ

ഒരൊറ്റ അക്ഷരം (യു) ഉൾക്കൊള്ളുന്ന ലോകത്തിലെ ആദ്യത്തെ സർക്കാർ ഡൊമൈനുമായി യുഎഇ സർക്കാർ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ഒദ്യോഗിക വെബ്‌സൈറ്റിന് യു.എഇ (u.ae) എന്നാണ് ഡൊമൈന്‍ നെയിം. ഈ വെബ്‌സൈറ്റില്‍ യുഎഇയുടെ സാമ്പത്തികം, വാണിജ്യം, അടിസ്ഥാനസൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, ദേശീയ നയം ഉള്‍പ്പടെ സുപ്രധാനമായ പല വിവരങ്ങളും ലഭ്യമാണ്. പ്രധാനമന്ത്രിയുടെ ഓഫീസും കാബിനറ്റ് കാര്യ മന്ത്രാലയവും ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയും ചേര്‍ന്നാണ് പുതിയ ഡൊമൈനിന് തുടക്കമിട്ടത്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് ഉള്‍പ്പടെയുള്ള സര്‍ക്കാരിന്‍റെ സോഷ്യല്‍ മീഡിയാ പേജുകളും വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. കൂടാതെ, വെബ്‌സൈറ്റില്‍ ജനങ്ങളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ ഫോറം, ബ്ലോഗുകള്‍, സര്‍വേകള്‍,സ പോളുകള്‍, ചാറ്റ് ബോട്ട് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.