ബലിപെരുന്നാള്‍: ഒമാനില്‍ അഞ്ചു​ ദിവസം പൊതു അവധി

മ​സ്​​ക​ത്ത്​: ഒ​മാ​നി​ല്‍ അ​റ​ഫ ദി​ന​മാ​യ ആ​ഗ​സ്​​റ്റ്​ 11 മു​ത​ല്‍ 15 വ്യാ​ഴം വ​രെ ബ​ലി​പെ​രു​ന്നാ​ള്‍ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വാ​രാ​ന്ത്യ അ​വ​ധി കൂ​ടി ചേ​ര്‍​ത്ത്​ ഒ​മ്ബ​തു​ ദി​വ​സ​ത്തെ അ​വ​ധി​യാ​ണ്​ ല​ഭി​ക്കു​ക. മ​റ്റ്​ ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളി​ല്‍ 11നാ​ണ്​ പെ​രു​ന്നാ​ള്‍. എ​ന്നാ​ല്‍, ഒ​മാ​നി​ലും കേ​ര​ള​ത്തി​ലും 12നാ​ണ്​ പെ​രു​ന്നാ​ള്‍. പൊ​തു അ​വ​ധി​ക്കും വാ​രാ​ന്ത്യ അ​വ​ധി​ക്കും ശേ​ഷം ആ​ഗ​സ്​​റ്റ്​ 18നാ​യി​രി​ക്കും അ​ടു​ത്ത പ്ര​വൃ​ത്തി​ദി​നം. സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ അ​ത്യാ​വ​ശ്യ​മു​ള്ള പ​ക്ഷം അ​വ​ധി​ദി​ന​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്ക്​ നി​യോ​ഗി​ക്കാം. ഇ​ങ്ങ​നെ നി​യോ​ഗി​ക്കു​ന്ന പ​ക്ഷം മ​തി​യാ​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നും മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

പെ​രു​ന്നാ​ള്‍ മു​ന്‍​നി​ര്‍​ത്തി ഭ​ക്ഷ്യോ​ല്‍​പ​ന്ന​ങ്ങ​ളു​ടെ സു​ര​ക്ഷ പ​രി​ശോ​ധ​ന ക​ര്‍​ക്ക​ശ​മാ​ക്കി​യ​താ​യി റീ​ജ​ന​ല്‍ മു​നി​സി​പ്പാ​ലി​റ്റീ​സ്​ ആ​ന്‍​ഡ്​​ വാ​ട്ട​ര്‍ റി​സോ​ഴ്​​സ​സ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. യ​ന്‍​ക​ല്‍, ദി​മാ വ ​താ​യീ​ന്‍, ഹൈ​മ, ന​ഖ​ല്‍, ഇ​ബ്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പു​തി​യ ക​ശാ​പ്പു​ശാ​ല​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പൂ​ന്തോ​ട്ട​ങ്ങ​ളും പാ​ര്‍​ക്കു​ക​ളും പെ​രു​ന്നാ​ള്‍ അ​വ​ധി​ക്ക്​ സ​ഞ്ചാ​രി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​ന്​ ഒ​രു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.അ​തി​നി​ടെ പെ​രു​ന്നാ​ള്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തോ​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ള്‍ ഉ​യ​ര്‍​ന്നു​തു​ട​ങ്ങി​.