പ്രളയത്തിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി ഗൾഫ് മലയാളികൾ; പ്രളയബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമായി

ഗള്‍ഫില്‍ നിന്ന് നാട്ടിലെ പ്രളയബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമായി. ശേഖരിക്കുന്ന വസ്തുക്കളില്‍ അടിയന്തിരമായി എത്തേണ്ടവ അവധിക്ക് വരുന്ന പ്രവാസികള്‍ തന്നെ കൊണ്ടുവരികയാണ്. യു.എ.ഇയിലെ പെരുന്നാള്‍ അവധി അവസാനിച്ചാല്‍ ദുരിതാശ്വാസ സമാഹരണം കൂടുതല്‍ സജീവമാകും.