കുവൈറ്റില്‍ പ്രവാസി മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

കുവൈറ്റ്: കുവൈറ്റില്‍ പ്രവാസി മലയാളി യുവാവ് താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂര്‍ മുണ്ടയാട് സ്വദേശി അജേഷ് കുമാര്‍ (49) ആണ് മരിച്ചത്.

അബ്ബാസ്സിയ മൂകാംബിക ജ്വല്ലറി ജീവനക്കാരന്‍ ആയിരുന്നു. ഭാര്യയും രണ്ട് കുട്ടികളും നാട്ടിലാണ് ഉള്ളത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടികള്‍ കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക്) നേത്യത്വത്തില്‍ പൂര്‍ത്തീകരിച്ചു.