ബലിപെരുന്നാൾ ദിവസം ദുബൈയില്‍ പൊതുഗതാഗതം ഉപയോഗിച്ചത് 49 ലക്ഷം പേർ

ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ ദുബൈയിലെ പൊതുഗതാഗത സംവിധാനം വഴി യാത്രചെയ്തത് 49 ലക്ഷം പേര്‍ എന്ന് കണക്കുകള്‍. ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ പേര്‍ ഗതാഗതത്തിനായി ഉപയോഗിച്ചത് ദുബൈ മെട്രോയെയാണ്. 13,60469 പേരാണ് ഈ ദിവസങ്ങളില്‍ മെട്രോയില്‍ യാത്ര ചെയ്തത്. ടാക്സിയില്‍ യാത്ര ചെയ്തവരുടെ കണക്ക് 13, 5458. പൊതുബസുകള്‍ 10,61185 പേര്‍ യാത്രക്കായി തെരഞ്ഞെടുത്തു. ട്രാമില്‍ 55,983 പേരും ജലഗതാഗത സംവിധാനം വഴി 2,20100 പേരും യാത്ര ചെയ്തു. ബലിപെരുന്നാള്‍ അവധിയില്‍ പൊതുഗതാഗതം കൂടുതല്‍ ഫലപ്രദമാക്കാന്‍ ആര്‍.ടി.എ മുന്‍കൂര്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് ആര്‍.ടി.എ അധികൃതര്‍ പറഞ്ഞു.