ദുബായിൽ വൻ ലഹരിമരുന്ന് വേട്ട; 25 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന ലഹരിമരുന്നുകൾ പിടികൂടി

ദുബൈയില്‍ വന്‍ ലഹരിമരുന്ന് വേട്ട. വാഹനത്തിന്റെ സ്പെയര്‍പാര്‍ട്ടിനുള്ളില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച 250 കിലോയിലേറെ മയക്കുമരുന്ന് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. 25 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന ലഹരിമരുന്ന് ശേഖരമാണ് കണ്ടെത്തിയത്.

ദുബൈ ജബല്‍അലിയിലെ കസ്റ്റംസ് കേന്ദ്രമാണ് തുറമുഖത്തെത്തിയ സ്പെയര്‍പാര്‍സുകളില്‍ നിന്ന് വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്. 251.2 കിലോ ക്രിസ്റ്റല്‍ മെത്തും, ആറര കിലോ ഹെറോയിനുമാണ് അതിവിദഗ്ധമായി വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സുകളില്‍ ഒളിപ്പിച്ചിരുന്നത്. ലഹരികടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഡയറക്ടര്‍ സുഹൈബ് അല്‍ സുവൈദി പറഞ്ഞു.