വേനല്‍ചൂടിന് ആശ്വാസമായി യുഎഇയുടെ വിവിധഭാഗങ്ങളില്‍ ശക്തമായ മഴ

കടുത്ത വേനല്‍ചൂടിന് ആശ്വാസമായി യു.എ.ഇയുടെ വിവിധഭാഗങ്ങളില്‍ ശക്തമായ മഴ. വടക്കന്‍ എമിറേറ്റുകളിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയത്. ഷാര്‍ജ എമിറേറ്റിലെ മലീഹ, മദാം, അല്‍ഫലജ്, അല്‍ഫയാ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതെന്ന് ദേശീയ കാലവാസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴയില്‍ മലയോരമേഖലയില്‍ ശക്തമായ മലവെള്ളപാച്ചിലും രൂപപ്പെട്ടു. ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞദിവസം ആലിപ്പഴവര്‍ഷവും അനുഭവപ്പെട്ടിരുന്നു. റാസല്‍ഖൈമയുടെ ചില ഭാഗങ്ങളിലും കഴിഞ്ഞദിവസങ്ങളില്‍ നേരിയ മഴ ലഭിച്ചു. എന്നാല്‍ തലസ്ഥാനമായ അബൂദബിയിലും മറ്റും കനത്ത ചൂട് രേഖപ്പെടുത്തി.

അപ്രതീക്ഷിതമായ മഴയില്‍ അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.