ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദോഹയില്‍ നിന്നും രണ്ട് അധിക സര്‍വീസുകള്‍ കൂടി നടത്തും

ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദോഹയില്‍ നിന്നും രണ്ട് അധിക സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. ഹൈദരാബാദിലേക്കും ഡല്‍ഹിയിലേക്കുമാണ് പുതിയ പ്രതിദിന സര്‍വീസുകള്‍. അടുത്ത മാസം പതിനാറിന് ഇരു സര്‍വീസുകളും ആരംഭിക്കും.

ദോഹയില്‍ നിന്നും ഡല്‍ഹി ഹൈദാരാബാദ് എന്നിവിടങ്ങളിലേക്ക് നിലവില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് ഓരോ അധിക സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ 16 മുതല്‍ ഇരു സര്‍വീസുകളും ആരംഭിക്കും. ഹൈദരബാദില്‍ നിന്നും ഇന്ത്യന്‍ സമയം രാത്രി 11.40ന് പുറപ്പെടുന്ന വിമാനം ഖത്തരി സമയം പുലര്‍ച്ചെ 01.25ന് ദോഹയിലെത്തും. തിരിച്ച് ദോഹയില്‍ നിന്നും പുലര്‍ച്ചെ 02.25ന് പുറപ്പെടുന്ന വിമാനം ഹൈദരാബാദില്‍ രാവിലെ 09.05നെത്തും. നിലവില്‍ ഡിസംബര്‍ 31 വരെ ഈ സര്‍വീസിനുള്ള ബുക്കിങ് ലഭ്യമാണ്.