വീടുകളിലും കടകളിലും കവര്‍ച്ച: വിദേശി അറസ്​റ്റില്‍

മ​സ്​​ക​ത്ത്​: ക​വ​ര്‍​ച്ച കേ​സി​ല്‍ വി​ദേ​ശി​യെ മ​സ്​​ക​ത്ത്​ പൊ​ലീ​സ്​ ക​മാ​ന്‍​ഡ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. വീ​ടു​ക​ളി​ലും ക​ട​ക​ളി​ലു​മാ​ണ്​ ഇ​യാ​ള്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും വാ​ച്ചു​ക​ളു​മ​ട​ക്കം തൊ​ണ്ടി​മു​ത​ലും പ്ര​തി​യി​ല്‍​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ള്‍ ഏ​തു​ രാ​ജ്യ​ക്കാ​ര​നാ​ണെ​ന്ന വി​വ​രം വ്യ​ക്​​ത​മ​ല്ല. മോ​ഷ​ണ കേ​സി​ല്‍ മൂ​ന്ന്​ അ​റ​ബ്​ വം​ശ​ജ​രെ ദോ​ഫാ​റി​ല്‍ നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യും ആ​ര്‍.​ഒ.​പി അ​റി​യി​ച്ചു. ക​ട​യി​ല്‍ നി​ന്നാ​ണ്​ ഇ​വ​ര്‍ മോ​ഷ​ണം ന​ട​ത്തി​യ​ത്.