മസ്കത്തിൽ മ​ല​യാ​ളി ബാ​ല​ന്‍ വാ​ഹ​ന​മി​ടി​ച്ച്‌​ മ​രി​ച്ചു

മ​സ്​​ക​ത്ത്​: മു​ല​ദ​യി​ല്‍ മൂ​ന്ന​ര വ​യ​സ്സു​ള്ള മ​ല​യാ​ളി ബാ​ല​ന്‍ വാ​ഹ​ന​മി​ടി​ച്ച്‌​ മ​രി​ച്ചു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഷ​മീ​റി​​ന്‍റ​യും ആ​രി​ഫ​യു​ടെ​യും ഏ​ക മ​ക​ന്‍ അ​സ്​​ലം ആ​ണ്​ മ​രി​ച്ച​ത്.ബു​ധ​നാ​ഴ്​​ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മു​ല​ദ സു​ഹാ​ര്‍ ബേ​ക്ക​റി​ക്ക്​ സ​മീ​പം കു​ടും​ബം താ​മ​സി​ക്കു​ന്ന വീ​ടി​നു​ മു​ന്നി​ലെ സ​ര്‍​വി​സ്​ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

പു​റ​ത്തു​​പോ​കു​ന്ന​തി​നാ​യി കു​ടും​ബം ഇ​റ​ങ്ങി​യ​പ്പോ​ള്‍ കു​ട്ടി റോ​ഡി​ലേ​ക്ക്​ ഒാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. സ്വ​ദേ​ശി​യു​ടെ പി​ക്ക​പ്പ്​ ആ​ണ്​ ഇ​ടി​ച്ച​ത്. ഉ​ട​ന്‍ കു​ട്ടി​യെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും റു​സ്​​താ​ഖ്​ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. മൃ​ത​ദേ​ഹം മു​ല​ദ​യി​ല്‍ ഖ​ബ​റ​ട​ക്കി.