ഇ​ന്ത്യ-​യു.​എ.​ഇ ബ​ന്ധം ഏ​റ്റ​വും മി​ക​ച്ച നിലയിലെന്ന് മോദി

5 ട്രി​ല്യ​ന്‍ ഡോ​ള​ര്‍ സമ്പദ് ​ വ്യ​വ​സ്​​ഥ ല​ക്ഷ്യ​മി​ടു​ന്ന ഇ​ന്ത്യ​ക്ക്​ യു.​എ.​ഇ​യെ ക​രു​ത്തു​റ്റ പ​ങ്കാ​ളി​യാ​യാ​ണ്​ കാ​ണു​ന്ന​തെ​ന്ന്​​് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഇ​രു രാ​ജ്യ​ങ്ങ​ള്‍​ക്കും ഗു​ണ​ക​ര​മാ​യ പ​ങ്കാ​ളി​ത്തം വ​ഴി ഇ​തു സാ​ധ്യ​മാ​കു​മെ​ന്നും യു.​എ.​ഇ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ വാം ​ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ല്‍ മോദി വ്യ​ക്​​ത​മാ​ക്കി.

അ​ഭ്യ​ന്ത​ര-​വി​ദേ​ശ സ്രോ​ത​സു​ക​ളി​ല്‍ നി​ന്നു​ള്ള നി​ക്ഷേ​പ​ങ്ങ​ളെ പ്രോ​ത്​​സാ​ഹി​പ്പി​ക്കു​ക​യാ​ണ്​ സ​ര്‍​ക്കാ​ര്‍. ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലെ ബ​ന്ധം ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ലാ​ണി​പ്പോ​ള്‍. വി​ക​സ​ന​ക്കു​തി​പ്പ്​ ന​ട​ത്തു​ന്ന മേ​ഖ​ല​ക​ളി​ലാ​ണ്​ ഇ​ന്ത്യ​യി​ലെ യു.​എ.​ഇ നി​ക്ഷേ​പം. പു​ന​രു​പ​യോ​ഗ ഉൗ​ര്‍​ജം, ഭ​ക്ഷ​ണം, തു​റ​മു​ഖം, വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍, പ്ര​തി​രോ​ധ വ​സ്​​തു​ക്ക​ളു​ടെ നി​ര്‍​മാ​ണം തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ര്‍​ന്ന മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ന്​ വ​ര്‍​ധി​ത താ​ല്‍​പ​ര്യ​മാ​ണ്​ പ്ര​ക​ട​മാ​വു​ന്ന​ത്. പ​ശ്​​ചാ​ത​ല സൗ​ക​ര്യ വി​ക​സ​നം, ഭ​വ​ന നി​ര്‍​മാ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും യു.​എ.​ഇ നി​ക്ഷേ​പം മി​ക​ച്ച നി​ല​യി​ലാ​ണ്.

2018-19 വ​ര്‍​ഷ​ങ്ങ​ളി​ല്‍ 60 ബി​ല്യ​ന്‍ ഡോ​ള​റി​ന്‍​റ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​മാ​ണ്​ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ണ്ടാ​യ​ത്. നി​ര​വ​ധി ഇ​ന്ത്യ​ന്‍ കമ്പനികൾ യു.​എ.​ഇ​യി​ലും നി​ക്ഷേ​പ​മി​റ​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ല്‍ 75 ബി​ല്യ​ന്‍ ഡോ​ള​ര്‍ യു.​എ.​ഇ നി​ക്ഷേ​പം സാ​ധ്യ​മാ​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​രു പ​ക്ഷ​ത്തു നി​ന്നും മി​ക​വു​റ്റ രീ​തി​യി​ല്‍ മു​ന്നോ​ട്ടു​പോ​കു​ന്നു.

അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഉ​പ സ​ര്‍​വ്വ സൈ​ന്യാ​ധി​പ​നു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ സാ​യി​ദ്​ ആ​ല്‍ ന​ഹ്​​യാ​നു​മാ​യി ന​ട​ത്തി​യ ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ങ്കാ​ളി​ത്ത ഉ​ട​മ്ബ​ടി​ക​ള്‍ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ബ​ന്ധ​ത്തെ ബ​ഹു​മു​ഖ​മാ​ക്കി മാ​റ്റി. ശൈ​ഖ്​ മു​ഹ​മ്മ​ദി​െ​ന്‍​റ നേ​തൃ​ഗു​ണ​വും നി​ര്‍​ദേ​ശ​ങ്ങ​ളും ബ​ന്ധ​ത്തെ കൂ​ടു​ത​ല്‍ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന​തി​ല്‍ ഏ​റെ സ​ഹാ​യ​ക​മാ​യി.

സ​ഹോ​ദ​ര​ന്‍ ശൈ​ഖ്​ മു​ഹ​മ്മ​ദു​മൊ​ത്ത്​ ആ​ശ​യ​ങ്ങ​ളും വീ​ക്ഷ​ണ​ങ്ങ​ളും പ​ങ്കു​വെ​ക്കു​ന്ന​ത്​ എ​പ്പോ​ഴും ഉൗ​ര്‍​ജം പ​ക​രു​ന്ന​താ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ള്‍​ക്കു പു​റ​മെ ആ​ഗോ​ള^​പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളും ശൈ​ഖ്​ മു​ഹ​മ്മ​ദു​മാ​യി ച​ര്‍​ച്ച ചെ​യ്യു​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.