പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ന്​ ​ ബഹ്​റൈനിലെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ന്​ ഉച്ചക്ക്​ ഒന്നിന്​ ബഹ്​റൈനിലെത്തും. തുടര്‍ന്ന്​ അദ്ദേഹത്തിന്​ ബഹ്​റൈന്‍ ഗവര്‍മ​ന്‍റ്​, ഇന്ത്യന്‍ എംബസി എന്നിവരുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കും. തുടര്‍ന്ന്​ രാജാവ്​ ഹമദ്​ ബിന്‍ ഇൗസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ്​ ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ എന്നിവരുമായി കൂടിക്കാഴ്​ച നടത്തും. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക്​ റിഫ ബഹ്​റൈന്‍ നാഷണല്‍ സ്​റ്റേഡിയത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്​ത്​ അ​േദ്ദഹം സംസാരിക്കും. ബഹ്​റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രവാസികള്‍ പരിപാടിയില്‍ സംബന്​ധിക്കും.

ഏകദേശം 20,000 പ്രവാസികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്​. പൊതുസമ്മേളനത്തിനുശേഷം വൈകിട്ട്​ ഹമദ്​ രാജാവ്​ നല്‍കുന്ന അത്താഴ വിരുന്നില്‍ പ​െങ്കടുക്കും. നാളെ രാവിലെ മനാമ ക്ഷേത്രത്തി​​െന്‍റ നവീകരണ പരിപാടി ഉദ്​ഘാടനം ചെയ്യും. രൂപ ക്രഡിറ്റ്​ കാര്‍ഡ്​ ലോഞ്ചിങ്​​, ഖലീജ്​ അല്‍ ബഹ്​റൈന്‍ ബേസിന്‍ നിക്ഷേപം എന്നിവ സന്ദര്‍ശനവുമായി ബന്​ധപ്പെട്ട പ്രധാന അജണ്ടയാവും.

പതിറ്റാണ്ടുകള്‍ക്കുശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്​റൈന്‍ സന്ദര്‍ശിക്കുന്നു എന്ന പ്രത്യേകത​യും ഇൗ അവസരത്തിലുണ്ട്​. സന്ദര്‍ശനത്തെ ഇരുരാജ്യങ്ങളും ഏറെ പ്രാധാന്യത്തോടെയാണ്​ കാണുന്നത്​. ഇന്ത്യയും ബഹ്റൈനും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധം ദൃഢമാക്കുന്നതിനും സന്ദര്‍ശനം കാരണമാകും.