കുവൈത്തില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

വിദേശികളയക്കുന്ന പണത്തിലെ വര്‍ദ്ധനവ് സംബന്ധിച്ച റിപ്പോര്‍ട്ട് കുവൈത്ത് സെന്‍ട്രല്‍ ബാങ്കാണ് പുറത്തുവിട്ടു. ഈ സാമ്പത്തീക വര്‍ഷത്തെ ആദ്യ പകുതിയില്‍ 23 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. മുന്‍വര്‍ഷത്തില്‍ ഏഴ് ബില്യണ്‍ ആയിരുന്നത് 2019 ആദ്യ പകുതിയില്‍ 8.6 ബില്യണ്‍ ആയി വര്‍ദ്ധിച്ചതായിട്ടാണ് സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസത്തില്‍ നാല് ബില്യണ്‍ ആയിരുന്നത് രണ്ടാമത് ക്വാര്‍ട്ടറില്‍ 4.6 ബില്യണ്‍ ആയി ഉയര്‍ന്നു. 15 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 70.5 ശതമാനവും വിദേശികളാണ്. അതായത് രാജ്യത്തെ മൊത്തം ജനസംഖ്യ 4.8 മില്യണ്‍. അതില്‍ 3.4 മില്ലിയനും വിദേശികളാണ്. അവരില്‍ 10 ലക്ഷത്തിലേറെയുള്ള ഇന്ത്യക്കാരാണ് മുന്‍പന്തിയില്‍.