ലഹരിക്കടത്ത്; ഗള്‍ഫില്‍ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ലഹരി വസ്തുക്കള്‍ കടത്തിയ കേസില്‍ ഗള്‍ഫില്‍ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. സൌദി അറേബ്യയില്‍ തടവിലുള്ള ഇന്ത്യക്കാരില്‍ 40 ശതമാനം പേരും മദ്യമോ മയക്കുമരുന്നോ കടത്തിയ കേസിലാണ് പിടിയിലായത്. ജയിലില്‍ കഴിയുന്ന 350 പേരില്‍ 75 പേര്‍ മലയാളികളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.മയക്കുമരുന്ന് കേസുകളില്‍ അഞ്ഞൂറിലധികം ഇന്ത്യക്കാരാണ്.