യുഎഇയില്‍ പുതിയ ഇന്ത്യന്‍ അംബാസിഡറെ നിയമിച്ചു

അബൂദാബി: ( 29.08.2019) യുഎഇയിലെ പുതിയ ഇന്ത്യന്‍ അംബാസിഡറെ നിയമിച്ച്‌ കേന്ദ്രവിദേശകാര്യ മന്ത്രാലയം. 1990 ബാച്ച്‌ ഐഎഫ്‌എസുകാരനായ പവന്‍ കുമാറാണ് യുഎഇയില്‍ പുതിയ ഇന്ത്യന്‍ അംബാസിഡര്‍.

കാലാവധി പൂര്‍ത്തിയാക്കിയ നിലവിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിംങ് സൂരിക്ക് പകരമായാണ് പവന്‍ കുമാറിനെ നിയമിച്ചിരിക്കുന്നത്. ഉടനെ തന്നെ പവന്‍ കുമാര്‍ അബുദാബിയിലെത്തി ചുമതലയേല്‍ക്കും. ഇസ്രയേല്‍, മോസ്‌കോ, ലണ്ടന്‍, ജനീവ എന്നീ നയതന്ത്ര കാര്യാലയങ്ങളിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.