സൗദിയിലെ തൊഴിലിടങ്ങളില്‍ ഇന്നു മുതല്‍ പുകവലി നിരോധം

സൗദിയില്‍ തൊഴിലിടങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമം ശനിയാഴ്​ച മുതല്‍ പ്രാബല്യത്തിലാകും. നിയമം നടപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് കഴിഞ്ഞമാസം തൊഴില്‍ സാമൂഹിക വികസന മന്ത്രി അന്തിമ അനുമതി നല്‍കിയിരുന്നു. നിയമ ലംഘകര്‍ക്ക് കടുത്ത പിഴയുള്‍പ്പെടെ ലഭിക്കുന്നതാണ് പുതിയ നിയമം.
കഴിഞ്ഞ ശഅ്​ബാന്‍ മാസത്തിലാണ് രാജ്യത്ത് തൊഴിലിടങ്ങളില്‍ പുകവലി നിരോധിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കുന്നതിനു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് തൊഴില്‍ സാമൂഹിക വികസന വകുപ്പ് മന്ത്രി എന്‍ജി. അഹ്​മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്​ഹി കഴിഞ്ഞമാസം അന്തിമ അനുമതിയും നല്‍കി. നിയമം മുഹര്‍റം ഒന്നു മുതല്‍ രാജ്യത്ത് പ്രാബല്യത്തിലാകും. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ഉള്‍പ്പെടെ വിഭാവനം ചെയ്യുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം.