ദുബായില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കവേ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു

ദുബായ് :സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കവേ കുഴഞ്ഞുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം. ദുബായിലെ സ്വകാര്യ കമ്പനിയിൽ പ്രൊജക്‌ട് എന്‍ജിനീയറായ കണ്ണൂര്‍ തളിപ്പറമ്പ പൂക്കോട്ടു കൊട്ടാരത്തിനടുത്തെ കുരുന്താഴ ഹൗസില്‍ ഷാമില്‍ (33) ആണ് മരിച്ചത്. അവധി ദിനമായ വെള്ളിയാഴ്ച രാവിലെ ഖിസൈസിലെ ഗ്രൗണ്ടിലായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഷാമിലിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍. പിതാവ്: കൃഷ്ണന്‍. മാതാവ്: ഗീത. സഹോദരി: ഷൈമ.