ദുബായ് ടാക്സികളില്‍ ഇനി സൗജന്യ വൈ – ഫൈ

റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ)യുടെ ദുബായ് ടാക്സികളില്‍ ഇനിമുതല്‍ സൗജന്യ വൈഫൈയും ലഭ്യമാകും. യാത്രക്കാര്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച്‌ യു.എ.ഇ നെറ്റ്‌വര്‍ക്ക് വഴി വൈ-ഫൈ കണക്‌ട് ചെയ്യാം. കണക്‌ട് ചെയ്തുകഴിഞ്ഞാല്‍ www.taxiconnect.ae സൈറ്റില്‍ ലോഗിന്‍ ചെയ്യുക. അതില്‍ നല്‍കിയിരിക്കുന്ന ഓപ്ഷനുകള്‍ വഴി ഡിജിറ്റല്‍ സേവനങ്ങളുടെ ഒരു നിരയിലേക്കുതന്നെ യാത്രക്കാരന് പ്രവേശിക്കാം.

യാത്ര ചെയ്യുന്ന വഴി ട്രാക്ക് ചെയ്യാനും ടെക് ടാക്സി സംരംഭം വഴി സാധിക്കും. ഡ്രൈവറുടെ പ്രകടനം മികച്ചതാണോ അല്ലയോ എന്ന് സൈറ്റില്‍ റേറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. അത് സ്മാര്‍ട്ട്‌ഫോണിലൂടെ തന്നെ സാധിക്കും. വിവിധ എക്സ്‌ചേഞ്ച് നിരക്കിനെക്കുറിച്ചും സൈറ്റിലൂടെ അറിയാം. ടെക് ടാക്സി സംരംഭത്തിലൂടെ സൗജന്യ വൈ-ഫൈ ഉള്‍പ്പെടെ മറ്റ് ഡിജിറ്റല്‍ സേവനങ്ങള്‍ വിപുലമാക്കാനൊരുങ്ങുകയാണ് ആര്‍.ടി.എ.