കണ്ണൂരില്‍ നിന്നും ഈ ഗള്‍ഫ് രാജ്യത്തേക്കുള്ള പ്രതിദിന സര്‍വീസ് ഇന്‍ഡിഗോ നിര്‍ത്തലാക്കുന്നു

കുവൈറ്റ് സിറ്റി: കണ്ണൂരില്‍ നിന്നും കുവൈറ്റിലേക്കുള്ള പ്രതിദിന സര്‍വീസ് നിര്‍ത്തലാക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 30 മുതല്‍ സര്‍വീസുണ്ടാകില്ലെന്നാണ് വിവരം. പകരമായി ഈ റൂട്ടില്‍ 19-ന് ഗോ‌ എയര്‍ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കും.

രാവിലെ 7-ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 9.30-ന് കുവൈറ്റിലെത്തി 10.30-ന് കുവൈറ്റില്‍ നിന്ന് തിരിച്ച്‌ വൈകിട്ട് 6-ന് കണ്ണൂരില്‍ എത്തും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഈ റൂട്ടില്‍ പ്രതിവാരം 2 സര്‍വീസ് എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ട്.