വാക്കുതര്‍ക്കം; ദുബൈയിലെ താമസ സ്ഥലത്ത് ഭര്‍ത്താവിന്റെ കുത്തേറ്റ് മലയാളി യുവതി മരിച്ചു

ഭര്‍ത്താവുമായുള്ള വാക്കുതര്‍ക്കത്തിനിടെ മലയാളി യുവതി ദുബൈയിലെ താമസ സ്ഥലത്ത് കുത്തേറ്റു മരിച്ചു. കൊല്ലം തിരുമുല്ലക്കരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി വിദ്യാ ചന്ദ്രന്‍(39) ആണു മരിച്ചത്.

അല്‍ഖൂസിലെ താമസ സ്ഥലത്ത് ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വാക്കു തര്‍ക്കത്തിനിടെ ഭര്‍ത്താവ് കുത്തിക്കൊന്നതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. സന്ദര്‍ശക വിസയിലെത്തിയതായിരുന്നു വിദ്യ. ചന്ദ്രികയാണ് മാതാവ്. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.