ബഹ്റൈനിൽ മലയാളി ഹ്യദയാഘാതം മൂലം നിര്യാതനായി

ബഹ്റൈനിൽ പ്രവാസി മലയാളി ഹ്യദയാഘാതം മൂലം നിര്യാതനായി. പയ്യന്നൂർ ചെറുപുഴ കമ്പല്ലൂർ സ്വദേശി മോഹനൻ കോളിയാടനാണ് ഇന്ന് രാവിലെ അഞ്ച് മണിയോടെ താമസ സ്ഥലത്ത് മരണപ്പെട്ടത്. ബഹ് റൈനിൽ ഫോർ പി.എം. പത്രത്തിൻ്റെ സർക്കുലേഷൻ ഹെഡ് ആയി ജോലി ചെയ്തുവരികയായിരുന്നു. സാമൂഹിക പ്രവർത്തകനും സംഘാടകനും വോളിബോളിനെ ഏറെ ഇഷ്ടപ്പെട്ട സ്പോർട്സ് പ്രേമിയുമായിരുന്നു മോഹനൻ.

എല്ലാവർക്കും പ്രിയങ്കരനായ മോഹനൻ്റെ ആകസ്മിക നിര്യാണം തിരുവോണ ദിവസം ബഹ് റൈനിൽ പ്രവാസികളെ ദു:ഖത്തിലാഴ്ത്തി. സൽ മാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകും. .