കുവൈത്തിൽ പ്ര​ത്യേ​ക സാമ്പത്തീക മേ​ഖ​ല സ്ഥാപിക്കാൻ തീരുമാനം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിന്റെ വ​ട​ക്ക​ന്‍ പ്ര​ദേ​ശ​ത്ത് സാമ്പത്തീക മേ​ഖ​ല സ്ഥാ​പി​ക്കു​ന്ന​തി​ന്​ മ​ന്ത്രി​സ​ഭാ യോഗത്തിൽ അംഗീകാരം. കൃ​ത്യ​ത​യാ​ര്‍​ന്ന ചു​വ​ടു​വെ​പ്പു​ക​ളോ​ടെ രാ​ജ്യ​ത്ത് സു​സ്ഥി​ര വി​ക​സ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റ മു​ന്നോ​ടി​യാ​യാ​ണ് പ്ര​ത്യേ​ക മേ​ഖ​ല തു​റ​ക്കു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. മ​ന്ത്രി​സ​ഭ​യി​ല്‍ ഇ​ക്കാ​ര്യം ധാ​ര​ണ​യാ​യ​തോ​ടെ സി​ല്‍​ക്ക് സി​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് വേ​ഗ​ത​യേ​റു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ര്‍ അ​ല്‍ മു​ബാ​റ​ക് അ​ല്‍ ഹ​മ​ദ് അ​ല്‍ സ​ബാ​ഹി​െന്‍റ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം ഇ​ത് സം​ബ​ന്ധി​ച്ച ബി​ല്‍ പാ​ര്‍​ല​മ​െന്‍റി​െന്‍റ പ​രി​ഗ​ണ​ന​ക്ക്​ അ​യ​ക്കു​ന്ന​തി​നാ​യി അ​മീ​റി​ന് സ​മ​ര്‍​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ബ​ഹ്‌​റൈ​നു​മാ​യി ക​സ്​​റ്റം​സ് ഇ​ട​പാ​ട് ഉ​ട​മ്ബ​ടി, മൊ​റീ​ഷ്യ​സു​മാ​യി പ​രി​സ്ഥി​തി ക​രാ​ര്‍ എ​ന്നി​വ​യും മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. ദ​ക്ഷി​ണ കൊ​റി​യ​യു​മാ​യി നേ​രി​ട്ടു​ള്ള നി​ക്ഷേ​പ പ്രോ​ത്സാ​ഹ​നം, അ​ഴി​മ​തി വി​രു​ദ്ധ ധാ​ര​ണാ​പ​ത്രം എ​ന്നി​വ​ക്കും മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ല്‍​കി.