വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌അഗ്നിബാധ ; മൂ​ന്നു​പേ​ര്‍ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അഗ്നിബാധയിൽപെട്ട് മൂ​ന്നു പേ​ര്‍ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. വാ​ഹ​ന​ങ്ങ​ള്‍ പ​ര​സ്പ​രം കൂട്ടിയിടിച്ചതിനെത്തുടർന്നാണ് മൂ​ന്നു വാ​ഹ​ന​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചത് . കി​ങ് അ​ബ്്ദു​ല്‍ അ​സീ​സ് ബി​ന്‍ അ​ബ്്ദു​റ​ഹ്മാ​ന്‍ അ​ല്‍ സ​ഊ​ദ് റോ​ഡി​ലാ​ണ് ദാ​രു​ണ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ര്‍ന്നു ഫ​ഹാ​ഹീ​ലി​ല്‍ നി​ന്നു അഗ്നിശമന സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ള്ള പ്ര​ദേ​ശ​ത്ത്, അ​ഗ്്നി​ശ​മ​ന സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് വ​ന്‍​ദു​ര​ന്തം വ​ഴി​മാ​റി​യ​ത്. മ​രി​ച്ച​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ ഒ​രു വാ​ഹ​ന​ത്തി​ലു​ള്ള​വ​രും മൂ​ന്നാ​മ​ത്തെ​യാ​ള്‍ ര​ണ്ടാ​മ​ത്തെ വാ​ഹ​ന​ത്തി​ലു​മാ​യി​രു​ന്നെ​ന്നു സു​ര​ക്ഷ സം​ഘം അ​റി​യി​ച്ചു. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം ഫോ​റ​ന്‍സി​ക് റി​പ്പോ​ര്‍ട്ടി​നു വേ​ണ്ടി സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്