ദുബായില്‍ ഇന്ത്യക്കാരടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

ദുബായ് : ഇന്ത്യക്കാരടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ഷെയ്ഖ് സായിദ് റോഡില്‍ ഷാംഗ്രില ഹോട്ടലിനടുത്തെ 15 നില കെട്ടിടത്തിലെ പത്താം നിലയിലെ ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെ ഒന്‍പതിനായിരുന്നു സംഭവമെന്നു പോലീസ് പറഞ്ഞു. തീ പിടിത്തമുണ്ടായ ഉടന്‍ തന്നെ ഇവിടത്തെ താമസക്കാരെ പുറത്തിറക്കി. ശേഷം സ്ഥലത്തെത്തിയ അഗ്നിശമന സേനയും സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തനം നടത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല.