ദുബൈ ഭരണാധികാരിയുടെ മകള്‍ ശൈഖ മറിയം വിവാഹിതയായി

ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മറിയം വിവാഹിതയായി. വ്യാഴാഴ്ചയാണ് ഇസ്ലാമിക ആചാരപ്രകാരമുള്ള വിവാഹ കര്‍മങ്ങളും വിവാഹ കരാറില്‍ ഒപ്പുവെയ്ക്കലും നടന്നത്. ആഘോഷമായ വിവാഹ ചടങ്ങുകൾക്ക് ദുബായ് സാക്ഷ്യം വഹിച്ചു.

അബുദാബി രാജകുടുംബാംഗം ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാനാണ് വരന്‍. യുഎഇ സ്വദേശികളുടെ പരമ്ബരാഗത രീതിയനുസരിച്ച്‌ വിവാഹ നിശ്ചയത്തിന് ശേഷം ‘അഖ്ദ്’ എന്ന ചടങ്ങാണ് ആദ്യം നടക്കുക. ഇമാമിന്റെയോ ശൈഖിന്റെയോ സാന്നിധ്യത്തിലോ കോടതിയിലോ വെച്ച്‌ ഇസ്ലാമിക രീതിയിലുള്ള വിവാഹ കര്‍മങ്ങളും വിവാഹ ഉടമ്ബടിയില്‍ ഒപ്പുവെയ്ക്കലുമാണിത്. ഇസ്ലാമികമായും നിയമപരമായും ഇതോടെ വിവാഹം സാധുവായി മാറും. എന്നാല്‍ പിന്നീട് നടക്കുന്ന വിവാഹ ആഘോഷങ്ങള്‍ ഉള്‍പ്പെടെയുള്ള വിപുലമായ ചടങ്ങിന് ശേഷമേ വധു വരന്റെ വീട്ടിലേക്ക് പോവുകയുള്ളൂ.

ശൈഖ മറിയത്തിന്റെ സഹോദരി ശൈഖ ലത്വീഫ ഉള്‍പ്പെടെയുള്ളവരും മറ്റ് രാജകുടുംബാംഗങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ നവദമ്പതികൾക്ക് ആശംസകളറിയിച്ചു.