സൗദിയില്‍ റോഡുകള്‍ക്ക് ടോള്‍ ഈടാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ പുതിയ കണ്‍സള്‍ട്ടിംഗ് ഓഫീസുകള്‍

സൗദിയില്‍ റോഡുകള്‍ക്ക് ടോള്‍ ഈടാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ കണ്‍സള്‍ട്ടിംഗ് ഓഫീസുകള്‍ സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. കണ്‍സള്‍ട്ടിംഗ് ഓഫീസുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതോടെ നിയമം പ്രാബല്ല്യത്തിലാകും. അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ നിയമം പ്രാബല്ല്യത്തില്‍ വന്നേക്കുമെന്നാണ് സൂചന.

സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030ന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. തുടക്കത്തില്‍ ആറ് റോഡുകള്‍ക്കാണ് ടോള്‍ ഏര്‍പ്പെടുത്തുക. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന പുതിയ റോഡുകള്‍ക്കും, പഴയ റോഡുകള്‍ക്ക് പകരം നിര്‍മ്മിക്കുന്ന റോഡുകള്‍ക്കുമാണ് ഫീസ് ഈടാക്കുന്നത്.