യുഎഇയില്‍ താപനില താഴുന്നു; ഇന്നും നാളെയും മഴയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപമാറ്റം പ്രാപിച്ചതിനാല്‍ യുഎഇയില്‍ രണ്ട് ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷം പൊതുവെ മേഘാവൃതമായിരിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കുമെന്നാണ് പ്രവചനം.

ഇതേ തുടര്‍ന്ന് രാജ്യത്തെ താപനിലയിലും കുറവുണ്ടാകുമെന്നും അറിയിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടിയ താപനില 41 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെല്‍ഷ്യസുമായിരിക്കുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.