ദുബൈ ബസ് അപകടത്തില്‍ എട്ട് മരണം

ദുബൈയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. ബസ് അപകടത്തില്‍ എട്ട് പേർ മരണപെട്ടു . മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ദുബൈയിൽ നിന്ന് ഷാർജയിലേക്ക് പോയ മിനി ബസ് മിർദിഫ് സിറ്റി സെന്ററിന് സമീപമാണ് അപകടത്തിൽ പെട്ടത്. 14 യാത്രക്കാരാണ് മിനി ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ റാഷിദ് ആശുപത്രി ട്രോമാ സെന്ററില്‍ പ്രവേശിപ്പിച്ചു.