യുഎഇ – യില്‍ സ്ഥാ​പ​നം തു​ട​ങ്ങാ​ന്‍ ഇനി താ​മ​സ വി​സ വേ​ണ്ട

രാ​ജ്യ​ത്തെ താ​മ​സ​ക്കാ​ര​ല്ലാ​ത്ത​വ​ര്‍​ക്കും സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ ദു​ബൈ അ​വ​സ​ര​മൊ​രു​ക്കു​ന്നു. വി​ര്‍​ച്വ​ല്‍ കമ്ബ​നി​ക​ള്‍​ക്ക് ലൈ​സ​ന്‍​സ് ന​ല്‍​കാ​ന്‍ ദു​ബൈ ഉ​പ ഭ​ര​ണാ​ധി​കാ​രി ഷെയ്ഖ് മ​ക്തൂം ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്തൂം ഉ​ത്ത​ര​വി​ട്ടു. ഇ​തി​​​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ഇ​നി ലോ​ക​മെ​മ്ബാ​ടു​മു​ള്ള നി​ക്ഷേ​പ​ക​ര്‍​ക്ക് ഡി​ജി​റ്റ​ലാ​യി ദു​ബൈ​യി​ല്‍ ബി​സി​ന​സ്​ ന​ട​ത്താം.

ലോകമെമ്പാടുമുള്ള ഫ്രീ​ലാ​ന്‍‌​സ​ര്‍‌​മാ​ര്‍​ക്കും സം​രം​ഭ​ക​ര്‍​ക്കും നി​യ​ന്ത്രി​ത ഇ-​കോ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടാ​നും പു​തി​യ വി​പ​ണി​ക​ളെ​യും നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളെ​യും ഡി​ജി​റ്റ​ലാ​യി പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​നും ദു​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്ബ​നി​ക​ളു​മാ​യി എ​ളു​പ്പ​ത്തി​ല്‍ സം​വ​ദി​ക്കാ​നും വി​ര്‍​ച്വ​ല്‍ ലൈ​സ​ന്‍​സ് സ​ഹാ​യി​ക്കും. ഇ​ന്ത്യ​യു​​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ​നി​ന്ന്​ ബി​സി​ന​സു​കാ​ര്‍​ക്കും നി​ക്ഷേ​പ​ക​ര്‍​ക്കും www.vccdubai.ae വെ​ബ്സൈ​റ്റ് വ​ഴി​യോ വി.​എ​ഫ്.​എ​സ് ഗ്ലോ​ബ​ല്‍ ഓ​ഫി​സു​ക​ള്‍ വ​ഴി​യോ ദു​ബൈ ഇ​ക്കോ​ണ​മി വി​ര്‍​ച്വ​ല്‍ ലൈ​സ​ന്‍​സി​നാ​യി അ​പേ​ക്ഷി​ക്കാം.