ഗാന്ധിജിക്ക് ആദരമർപ്പിച്ച്‌ ബുർജ് ഖലീഫയിൽ വർണ വിസ്മയം

യു.എ.ഇ സമയം രാത്രി 8.20നും 8.40നുമാണ് ബുർജ് ഖലീഫയിൽ പ്രത്യേക ഷോ നടന്നത്. ഇന്ത്യൻ എംബസിയും, കോൺസുലേറ്റും ഇമാർ പ്രോപ്പർട്ടീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.മഹത്വം കൊണ്ട് ലോകത്തിലെ ഏറ്റവും ഉയർന്ന മനുഷ്യരിലൊരാളായ ഗാന്ധിജിയെ ബുർജ് ഖലീഫ ആദരിച്ച നിമിഷം ഇന്ത്യക്കാർക്ക് അഭിമാനാർഹമാണെന്ന് ഇന്ത്യന്‍ അംബാസി‌ർ പവൻ കപൂർ അഭിപ്രായപ്പെട്ടു. ഇന്ത്യയും യു..എ..ഇയും തമ്മിൽ നിലനില്‍ക്കുന്ന ശക്തമായ ബന്ധത്തിന്റെ ഉദാഹരണമാണ് ഇത്തരമൊരു പരിപാടിയെന്ന് ദുബായിലെ ഇന്ത്യൻ കോൺസുല്‍ ജനറൽ വിപുൽ അറിയിച്ചു.