കുവൈത്തിൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യനി​ക്ഷേ​പം ത​ട​യാ​ന്‍ പ​രി​ശോ​ധ​ന

കു​വൈ​ത്ത് സി​റ്റി: ക്യാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച്‌ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു ശു​ചി​ത്വ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തി.അ​ല​ക്ഷ്യ​മാ​യി മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​തും പൊ​തു​സ്ഥ​ലം വൃ​ത്തി​ഹീ​ന​മാ​ക്കി​യ​തും ക​ണ്ടെ​ത്തി​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സു​ലെ​ബി​കാ​ത്ത്, ഗ്രാ​ന​ഡ, ന​സ്ഹ, ഫ​യ്ഹാ​ഹ് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു മു​നി​സി​പ്പാ​ലി​റ്റി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ല്‍ ആ​റ് ലോ​റി കാ​ര്‍ഷി​ക മാ​ലി​ന്യ​ങ്ങ​ളും മ​റ്റ്​ അ​വ​ശി​ഷ്​​ട​ങ്ങ​ളും സം​ഘം ഉ​യ​ര്‍ത്തി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, വി​വി​ധ​ത​രം മാ​ലി​ന്യ​ങ്ങ​ള്‍ നാ​ല് ലോ​റി​ക​ളി​ലാ​യി നീ​ക്കം ചെ​യ്തി​ട്ടു​ണ്ടെ​ന്നും കേ​ടു​വ​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ടെ​ന്നും ക്യാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റ് മു​നി​സി​പ്പാ​ലി​റ്റി മേ​ധാ​വി മി​ഷാ​ല്‍ അ​ല്‍ ആ​സി​മി വ്യ​ക്ത​മാ​ക്കി.ഈ ​ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡ് പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വു​ക​ളി​ലും കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ ശു​ദ്ധീ​ക​രി​ച്ചു. രാ​ജ്യ​ത്തെ പ്ര​ധാ​ന ടൂ​റി​സ്​​റ്റ്​് കേ​ന്ദ്ര​മാ​യ ക്യാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റ് വൃ​ത്തി​യോ​ടെ​യും മോ​ടി​യോ​ടെ​യും പ​രി​പാ​ലി​ക്കു​ന്ന​താ​ണ്.

ഇ​തി​ന് ഭം​ഗം വ​രു​ത്തു​ന്ന രീ​തി​യി​ല്‍ മാ​ലി​ന്യ​നി​ക്ഷേ​പം ന​ട​ത്തു​ക​യോ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ക​യോ ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വ​ര​ണ​ങ്ങ​ള്‍ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ 139 എ​ന്ന ഹോ​ട്ട്‌​ലൈ​ന്‍ ന​മ്ബ​ര്‍ മു​ഖേ​ന​യോ, മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ബെ​ബ്‌​സൈ​റ്റ് വ​ഴി​യോ അ​റി​യി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.ജ​ലീ​ബ് ശു​യൂ​ഖ് മേ​ഖ​ല​യി​ലും മാ​ലി​ന്യ​ങ്ങ​ള്‍ കു​ന്നു​കൂ​ടു​ന്ന​തും അ​ല​ക്ഷ്യ​മാ​യി മാ​ലി​ന്യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​തും വ​ര്‍​ധി​ച്ചു​വ​രു​ന്ന​താ​യി നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു.

മാ​ലി​ന്യ​ങ്ങ​ളും, കെ​ട്ടി​നി​ല്‍ക്കു​ന്ന വെ​ള്ള​വും ഈ ​ഭാ​ഗ​ത്തെ ദൈ​നം​ദി​നം ജീ​വി​ത​ത്തെ​യും ബാ​ധി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.മാ​ലി​ന്യ നി​ര്‍മാ​ര്‍​ജ​ന​ത്തി​ന് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ല​വി​ധ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ജ​ലീ​ബി​ലെ വ്യ​ത്യ​സ്ത ഭാ​ഗ​ങ്ങ​ളി​ല്‍ മാ​ലി​ന്യ കൂമ്പാരങ്ങൾ ഏ​റെ​യാ​ണ്.മ​ഴ പെ​യ്യു​ന്ന​തോ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ന്ന്​ നി​ര​വ​ധി രോ​ഗ​ങ്ങ​ളും വൃ​ത്തി​ഹീ​ന​ത​യും ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.