കു​വൈ​ത്തി​ല്‍ മ​ല​യാ​ളി യുവാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ യു​വാ​വ്​ കു​വൈ​ത്തി​ല്‍ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. ഫ​സ്​​റ്റ്​ കു​വൈ​ത്ത്​ ജ​ന​റ​ല്‍ ട്രേ​ഡി​ങ്​ കമ്പനിയിൽ അ​ക്കൗ​ണ്ട​ന്‍​റ്​ ആ​യ ഇ​ടു​ക്കി അ​റ​ക്കു​ളം സ്വ​ദേ​ശി വേ​ലം​കു​ന്നേ​ല്‍ അ​നി​ല്‍ ജോ​സ​ഫ് (37) ആ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ള്‍ക്കൊ​പ്പം ഷ​ട്ടി​ല്‍ ക​ളി​ച്ച്‌ വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി കു​ളി​ച്ച്‌ ഇ​റ​ങ്ങി​യ ഇ​ദ്ദേ​ഹം വീ​ടി​നു​ള്ളി​ല്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

അ​ബു​ഹ​ലീ​ഫ​യി​ല്‍ കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ സീ​ന റെ​യ്ച്ച​ല്‍ ചാ​ക്കോ കു​വൈ​ത്തി​ല്‍ സ്​​റ്റാ​ഫ് ന​ഴ്സാ​ണ്. കു​വൈ​ത്തി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളാ​യ എ​വി​ലി​ന്‍ ആ​ന്‍ തോ​മ​സ്‌ (എ​ട്ട്), ആ​ഷ്​​ലി​ന്‍ ഫി​ലോ തോ​മ​സ്‌ (ആ​റ്), ഏ​ദ​ന്‍ ജെ.​തോ​മ​സ്‌ (ര​ണ്ട്) എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. പി​താ​വ്​: ജോ​സ​ഫ് തോ​മ​സ്‌. മാ​താ​വ്​: ഫി​ലോ​മി​ന‍. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ കെ.​കെ.​എം.​എ മാ​ഗ്​​ന​റ്റ്​ പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​തൃ​ത്വം ന​ല്‍​കി.