മറ്റൊരാളുടെ പാസ്‌പോര്‍ട്ടുമായി കുവൈത്തില്‍ പ്രവേശിക്കാന്‍ ശ്രമം; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

മറ്റൊരാളുടെ പാസ്‌പോര്‍ട്ടുമായി കുവൈറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി . വിമാനത്താവളത്തില്‍ വെച്ചു നടത്തിയ പരിശോധനയില്‍ വിരലടയാളത്തില്‍ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലെത്തിയ മറ്റൊരു ഇന്ത്യക്കാരന്റെ പാസ്പാര്‍ട്ട് ഇയാള്‍ വിലയ്ക്ക് വാങ്ങുകയായിരുന്നു. കുവൈറ്റില്‍ 6 മാസം കൂടി താമസാനുമതിയുള്ള പാസ്‌പോര്‍ട്ട് 250 ദിനാറിനാണ് ഇയാള്‍ക്ക് വിറ്റത്. ഇത് ഉപയോഗിച്ചാണ് കുവൈറ്റിലേക്ക് കടക്കാന്‍ ശ്രമിച്ചത്.