സൗദിയില്‍ വാഹനാപകടം : ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

സൗദിയില്‍ വാഹനാപകടത്തിൽപ്പെട്ടു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുല്‍ കബീറാണ് (42) മരിച്ചത്. ലോറി മറിഞ്ഞുണ്ടായ അപകടത്തിലാണ് അബ്ദുല്‍ കബീറിനു ഗുരുതരമായി പൊള്ളലേറ്റത്. തുടർന്ന് ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് മഹജര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരണം സംഭവിക്കുകയായിരുന്നു.