സൗദിയില്‍ ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

സൗദിയില്‍ ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരണത്തിനു കീഴടങ്ങി. ചാവക്കാട് അണ്ടത്തോട് ബ്ലാങ്ങാട് സ്വദേശി പടിഞ്ഞാറയില്‍ സൈദാലി അബൂബക്കര്‍ (50) ആണ് ബുധനാഴ്ച വൈകുന്നേരം മരിച്ചത്. ദമ്മാമില്‍ നിന്ന് മദീനയില്‍ എത്തിയ ശേഷം മക്കയില്‍ വന്ന് ഉംറ നിര്‍വഹിച്ച്‌ മടങ്ങുകയായിരുന്നു സൈദാലി.

ശനിയാഴ്ച്ച വൈകിട്ട് അല്‍മോയക്ക് സമീപം മലയാളികള്‍ ഉള്‍പെടെ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. തായിഫ് – റിയാദ് അതിവേഗ പാതയില്‍ അല്‍മോയക്ക് സമീപം വിശ്രമത്തിന് നിര്‍ത്തിയ ബസിന് പിറകില്‍ ട്രെയിലര്‍ ഇടിക്കുകയായിരുന്നു. ട്രെയിലര്‍ ഡ്രൈവറായ പാക് പൗരന്‍ മരണപ്പെടുകയും, പത്തിലധികം മലയാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.