ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഇന്ത്യന്‍ ദേശീയ ഗാനവുമായി ദുബായ് പോലീസ്; വീഡിയോ വൈറലാകുന്നു

ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കിയാണ് ദുബായ് പോലീസ് ഇന്ത്യന്‍ ദേശീയഗാനം അവതരിപ്പിച്ചത്. പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ഒക്ടോബര്‍ 24നാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ ആരംഭിച്ചത്. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ വ്യാഴാഴ്ച നടന്ന പരിപാടിയില്‍ യുഎഇയുടെ ഇഷി ബിലാഡി – ലോംഗ് ലൈവ് മൈ കണ്‍ട്രി എന്ന ഗാനവും ഉദ്യോഗസ്ഥര്‍ ആലപിച്ചു.https://twitter.com/SwamiGeetika/status/1187539307520647169